കക്കയം ഡാമിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇന്ന് (ഓഗസ്റ്റ് 11) വൈകിട്ട് നാല് മണിയോടുകൂടി ഡാമിന്റെ ഒരു ഗേറ്റ് 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയില്‍ അധിക ജലം ഒഴുക്കിവിടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുമൂലം കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിക്കും. കുറ്റ്യാടി പുഴയുടെ ഇരുകരങ്ങളില്‍ ഉള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണം. റിസര്‍വോയറിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10 ന് രാവിലെ 7.40 ന് ഡാമിന്റെ ഗേറ്റുകള്‍ അടച്ചിരുന്നു.
