തിരുവനന്തപുരം ഗവ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ ഇന്റെൻഷിപ്പ് ചെയ്യാനുള്ള അവസരവും സാമൂഹിക പ്രതിബദ്ധത ക്യാമ്പുകളുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ ഏതാനം സീറ്റുകൾ സർക്കാർ  മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം കോഴ്‌സിന് ബാധകമായിരിക്കും. ഗേറ്റ് യോഗ്യത ഉള്ളവർക്ക് എ.ഐ.സി.ടി.ഇ യുടെ സ്‌കോളർഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in സന്ദർശിക്കുക. അല്ലെങ്കിൽ 7736136161, 9995527866, 9995527865 എന്ന നമ്പറിൽ ബന്ധപ്പെടുക. അവസാന തീയതി ഓഗസ്റ്റ് 18.