പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളതും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിക്കുന്നത്. ഒരു വാര്‍ഡിന് പരാമവധി 4600 രൂപ പ്രതിഫലമായി ലഭിക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ താമസിക്കുന്നവര്‍ സുല്‍ത്താന്‍ ബത്തേരി സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലും മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്നവര്‍ മാനന്തവാടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലും വൈത്തിരി താലൂക്ക് പരിധിയില്‍ താമസിക്കുന്നവര്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസിലും അഭിമുഖത്തിന് ഹാജരാകണം. ആഗസ്റ്റ് 29 ന് രാവിലെ 10 ന് മാനന്തവാടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലും, 30 ന് രാവിലെ 10 ന് സു. ബത്തേരി സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലും, 31 ന് രാവിലെ 10 ന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസിലും അഭിമുഖം നടക്കും.
