കോതങ്കലിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂർത്തികരിച്ച കിഴക്കേകര താഴം തെക്കെയിൽ മിത്തൽ ഡ്രൈനേജ് കം ഫുട്പാത്തിന്റെ ഉദ്ഘാടനം അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു. പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻറെ പ്രവൃത്തി പൂർത്തീകരിച്ചത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അബൂബക്കർ സിദ്ദീഖ് റിപ്പോർട്ട് അവതരിപ്പിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ, അത്തോളി ഗ്രാമ പഞ്ചായത്തംഗം ഷിജു തയ്യിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ സ്വാഗതവും വിനോദ് മേച്ചേരി നന്ദിയും പറഞ്ഞു.