ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വൈവിധ്യങ്ങളായ പരിപാടികളുമായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു.
രാവിലെ 9ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അങ്കണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പതാക ഉയര്‍ത്തി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നഴ്സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഭവാനി തരോളിന്റെ നേതൃത്വത്തില്‍ ദേശഭക്തിഗാനം ആലപിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്‍, സീനിയര്‍ സൂപ്രണ്ട് ജയരാജന്‍, നിതിന്‍ ഷാജ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രശ്നോത്തരി മത്സരവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ.എം. ഷാജി, കെ.കെ ചന്ദ്രശേഖരന്‍, സീനിയര്‍ സൂപ്രണ്ട് സജിത, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി. സമദ്, കെ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
