സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പാഴായിക്കിടക്കുന്ന വന്‍ കുളങ്ങള്‍ നവീകരണ പ്രവര്‍ത്തി നടത്തി ഉപയുക്തമാക്കുന്ന മിഷന്‍ അമൃത് സരോവര്‍ പദ്ധതി എടവകയില്‍ തുടങ്ങി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിമുക്ത ഭടനും അധ്യാപകനുമായിരുന്ന എം. കരുണാകരന്‍ മാസ്റ്റര്‍ അമൃത് സരോവര്‍ പ്രദേശത്ത് ദേശീയ പതാക ഉയര്‍ത്തി. കമ്മന നഞ്ഞോത്ത് കുളം പ്രവൃത്തിയാക്കല്‍ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജെന്‍സി ബിനോയി നിര്‍വഹിച്ചു. മിഷന്‍ അമൃത സരോവര്‍ പദ്ധതിയില്‍ എടവകയില്‍ നിന്നും കമ്മന നഞ്ഞോത്തു കുളവും പയിങ്ങാട്ടിരി കുളവും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ സി.എം. സന്തോഷ്, അസി. സെക്രട്ടറി വി.സി. മനോജ്, തൊഴിലുറപ്പ് പദ്ധതി എ.ഇ. സി.എച്ച് സമീല്‍, ഓവര്‍സിയര്‍ ജോസ് പി. ജോണ്‍, കമ്മന മോഹനന്‍, പി.കെ. സുരേഷ്, എ.ഡി.എസ്. മേറ്റ് സിനി ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.