ലോക സമാധാന സന്ദേശത്തിനായി ലോക ഡോക്യുമെന്ററി ‘സല്യൂട്ട് ദി നേഷന്‍സ്’ ഒരുക്കിയ തെരേസ ജോയ്, ആഗ്നസ് ജോയ് എന്നിവരെ സ്വതന്ത്ര്യ ദിനാഘോഷ വേദിയില്‍ മന്ത്രി റോഷി അഗസ്റ്റിൻ മൊമന്റോ നല്‍കി ആദരിച്ചു. ആസ്ട്രേലിയിലെ ബ്രിസ്ബന്‍ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശ്ശേരി സ്വദേശികളായ തെരേസയും ആഗ്നസുമാണ് ഡോക്യുമെന്ററിയുടെ രചന നിര്‍വ്വഹിച്ചത്. ഇവരുടെ പിതാവ് ജോയ് കെ. മാത്യുവാണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത്. ലോക രാജ്യങ്ങളിലെ ദേശീയ ഗാനങ്ങളെക്കുറിച്ച് ഗവേഷണം നടത്തി മനപാഠമാക്കി പാടി ഇവര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. വേദിയിൽ വിവിധ രാജ്യങ്ങളുടെ ദേശീയ ഗാനവും ഇവർ അവതരിപ്പിച്ചു.
