ജില്ലാ ഗവ.പോളിടെക്‌നിക് കോളേജില്‍ ഐ.ടി.ഐ/ കെ.ജി.സി.ഇ /ഐ.സി.ടി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികളില്‍ ഒന്ന് മുതല്‍ 1500 വരെ റാങ്ക് ഉള്ളവര്‍ ഓഗസ്റ്റ് 17ന് രാവിലെ 8.30 നും 1501 മുതല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും രാവിലെ 10 നും എസ്.എസ്.എല്‍.സി, പ്ലസ് ടു,വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, കെ.ജി.സി. ഇ, സ്വഭാവ, ജാതി, വരുമാന നേറ്റി വിറ്റി, ഫീസ് എന്നിവ സഹിതം പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫീസ് അടക്കുന്നതിന് ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുവരണം. വിദ്യാര്‍ഥിയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക് കോപ്പി,അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവ അഡ്മിഷനെത്തുമ്പോള്‍ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും.
