തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍പ്പെട്ട രാധേപുരം, തങ്കുനേരി, തെങ്കാശി ഭാഗങ്ങളിലെ പ്രസ്‌ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട കളക്േ്രടറ്റില്‍ ഒരു ട്രക്ക് സാധനങ്ങള്‍ എത്തിച്ചു. അരി, ബിസ്‌ക്കറ്റ്, വസ്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യ സാധനങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അജന്തകുമാരിയുടെ നേതൃത്വത്തിലുള്ള ടീം സാധനങ്ങള്‍ ഏറ്റുവാങ്ങി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണത്തിനായി അയച്ചു.
താഴേ വെട്ടിപ്രം സ്വദേശികളായ സ്റ്റെഫി, നസിയ, മായ , അനശ്വര എന്നിവരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൈറ്റി, ബെഡ്ഷീറ്റ്, നാപ്കീന്‍, ചുരിദാര്‍, സ്‌നഗ്ഗി എന്നിവ എത്തിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് ടീമിന്റെ നേതൃത്വത്തില്‍ തുണിത്തരങ്ങള്‍, ബിസ്‌ക്കറ്റ് എന്നിവ എത്തിച്ചു. 200 ഓളം ഭക്ഷണപൊതികളുമായി വെട്ടിപ്രം പൂവന്‍പാറ നിവാസികള്‍ എത്തി. ടി.ഇ സൈമണിന്റെ നേതൃത്വത്തിലുള്ള വെട്ടിപ്രം പൂവന്‍പാറ നിവാസികളാണ് ഭക്ഷണപൊതികള്‍ തുണിത്തരങ്ങള്‍ മറ്റ് ആവശ്യ സാധനങ്ങള്‍ എന്നിവ കളക്ടറേറ്റില്‍ എത്തിച്ചത്.
