നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ടും, അവശ്യ വസ്തുക്കളും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി കാസറഗോഡ് ജില്ലാ കലക്ടർക്ക് കൈമാറി .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീർ ,പി എ യു പ്രൊജക്ട് ഡയറക്ടർ വി കെ ദിലീപ് , എ ഡി സി ജനറൽ വിപിൻ ജോൺ വർഗീസ്,ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പതാലിൽ് , ബി ഡി ഒ കെ സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.