ജീവനക്കാരോടും അധ്യാപകരോടും കലക്ടറുടെ അഭ്യർഥന

‘എന്റെ ഒരു മാസം കേരളത്തിന്’ എന്ന സന്ദേശവുമായി ജീവനക്കാരും അധ്യാപകരും ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹകരിക്കാൻ ആഹ്വാനം. കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാർ, അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരോട് ജില്ലാ കലക്ടർ മീർ മുഹമ്മദലിയാണ് ഈ അഭ്യർഥന നടത്തിയത്.
ഈ നൂറ്റാണ്ടിൽ മുമ്പ് ഉണ്ടായിട്ടില്ലാത്ത ദുരന്തമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ദുരിതങ്ങളുടെ ഈ സാഹചര്യത്തിൽ ഈ മാസം സേവനം പൂർണ അർഥത്തിൽ സേവനമാക്കി താൻ ഈ മാസത്തെ ശമ്പളം വേണ്ടെന്ന് വെക്കുകയാണെന്ന് കലക്ടർ അറിയിച്ചു. കഴിയാവുന്ന എല്ലാവരും ഈ മാസത്തെ ശമ്പളം വേണ്ടെന്ന് വെച്ച് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കലക്ടറേറ്റ് ജീവനക്കാരുടെയും ജില്ലാ തല ഉദ്യോഗസ്ഥരുടെയും സർവ്വീസ് സംഘടനാ നേതാക്കളടെയും പ്രത്യേക യോഗങ്ങൾ വിളിച്ചാണ് കലക്ടർ ഈ അഭ്യർഥന നടത്തിയത്. ഈ യോഗങ്ങളിൽ വെച്ച് തന്നെ കലക്ടർ മീർ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം, ഫോറസ്റ്റ് കൺസർവേറ്റർ സുനിൽ പാമിഡി, സബ് കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം ഇ മുഹമ്മദ് യൂസഫ്, അസിസറ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ, ഡെപ്യൂട്ടി കലക്ടർമാരായ സി എം ഗോപിനാഥൻ, കെ കെ അനിൽകുമാർ, എൻ കെ അബ്രഹാം, ഫിനാൻസ് ഓഫീസർ കെ പി മനോജൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ മറിയം ജേക്കബ്, എൽഎസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനീയർ കെ എൻ ബിനോയ്, കേരള വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയർ രമേശൻ കൊയിലോടൻ, സീനിയർ പോർട്ട് കൺസർവേറ്റർ എം സുധീർ കുമാർ, എൻഎച്ച്എം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. കെ വി ലതീഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവൻ, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എ ടി സുരേഷ്, ഡോ. ഇ രാഘവൻ, ഡോ. ജ്യോതി വിനയൻ തുടങ്ങിയവർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി.
സർക്കാർ ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ, അധ്യാപകർ എന്നിവരുടെ സംഘടനകളുടെ ജില്ലാ ഭാരവാഹികളുടെ യോഗം ജില്ലാ കലക്ടർ വെച്ച അഭ്യർഥന സ്വാഗതം ചെയ്തു. ഇക്കാര്യം പരിഗണിച്ച് സംഘടനാ തലങ്ങളിൽ ആവശ്യമായ തീരുമാനമെടുക്കുമെന്ന് അവർ അറിയിച്ചു.
എൻജിഒ യൂനിയൻ, എൻജിഒ അസോസിയേഷൻ, ജോയിൻറ് കൗൺസിൽ, കെജിഒയു, കെജിഒഎ, കേരള എൻജിഒ സംഘ്, കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ, കെജിഎഎംഒഎഫ്, കെജിഡിഎ, കെപിഎസ്ടിഎ, കെജിഎൻഎ, കെഎംസിഎസ്‌യു, കെയുഇയു, എകെപിസിടിഎ, കെപിടിഎ, കെഎടിഎസ്എ, കെആർഡിഎസ്എ, കെഎസ്ജിഎഎംഒഎ, കെജിഎഎംഒഎഫ്, എകെജിസിടി, കെഎസ്ടിഎ, എച്ച്എസ്എസ്ടിഎ, കെപിഇഒ, കെവിഎസ്‌യു, കണ്ണൂർ യൂനിവേഴ്‌സിറ്റി സ്റ്റാഫ് അസോസിയഷേൻ, കെജിഒഎഫ്, സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയൻ, എൻജിഎ (എസ്), കെപിഎസ്‌സിഎൻ, എകെപിസിടിഎ, സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ തുടങ്ങിയ സർവീസ് സംഘടകളുടെ പ്രതിനിധികൾ പങ്കെടുത്തു.