സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള ജില്ലയിലെ 18 നും – 30 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കായി ദ്വദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 25, 26 തീയതികളില്‍ ചരല്‍കുന്നില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ 24നകം രജിസ്റ്റര്‍ ചെയ്യണം. താമസം, ഭക്ഷണം, യാത്രബത്താ എന്നിവ അനുവദിക്കും. ഫോണ്‍: 9847 545 970, 9847 987 414
