കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
35 വാർഡുകളിലായി 14,931 പുരുഷൻമാരും  17,906 സ്ത്രീകളും വോട്ടു രേഖപ്പെടുത്തി. വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂർ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെണ്ണൽ. ഫലം www.lsgelection.kerala.gov.in ലെ TREND -ൽ ലഭിക്കും.
വോട്ടെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയായിരുന്നു വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും നടത്തി. പ്രശ്‌ന ബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 11ന് നടക്കും. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ ഇതിനായി ചുമതലപ്പെടുത്തി.
പോളിംഗ് ശതമാനം വാർഡുക്രമത്തിൽ;
മണ്ണൂർ (91.1), പൊറോറ (91.71), ഏളന്നൂർ (87.36), കീച്ചേരി (87.38), ആണിക്കരി (82.77), കല്ലൂർ (81.63), കളറോഡ് (83.56), മുണ്ടയോട് (82.42),  പെരുവയൽക്കരി (84.19), ബേരം (89.75), കായലൂർ (82.18), കോളാരി (88.62), പരിയാരം (91.27),  അയ്യല്ലൂർ (85.49), ഇടവേലിക്കൽ (82.8), പഴശ്ശി (80.68), ഉരുവച്ചാൽ (81.55), കരേറ്റ (84.97), കുഴിക്കൽ (88.03), കയനി (87), പെരിഞ്ചേരി (86.76), ദേവർക്കാട് (81.08), കാര (79.23), നെല്ലൂന്നി (83.24), ഇല്ലംഭാഗം (84.7), മലക്കുതാഴെ (80.32), എയർപോർട്ട് (86.46), മട്ടന്നൂർ (72.35), ടൗൺ (81.66), പാലോട്ടുപള്ളി (74.86), മിനിനഗർ (79.64), ഉത്തിയൂർ (84.79),  മരുതായി (85.31), മേറ്റടി (95.13), നാലാങ്കേരി (84.39)