ആഗസ്റ്റ്18ന് വൈകിട്ട് ആറുമണി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ ആകെ 361 ക്യാമ്പുകളിലായി 19400 കുടുംബങ്ങളിലെ 67612 പേര്‍ . കോട്ടയം താലൂക്കില്‍ മാത്രം 160 ക്യാമ്പുകളുണ്ട്. 4645 കുടുംബങ്ങളിലായി 15712 പേരുണ്ട്. വൈക്കം താലൂക്കില്‍ 93 ക്യാമ്പുകളിലായി 10263 കുടുംബങ്ങളിലായി 34927 പേരാണുള്ളത്. ചങ്ങനാശ്ശേരി താലൂക്കില്‍ 74 ക്യാമ്പുകളിലായി 3706 കുടുംബങ്ങളിലായി 14375 പേരാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 13 ക്യാമ്പുകളിലായി 437 കുടുംബങ്ങളിലായി 1438 പേരുണ്ട്. മീനച്ചില്‍ താലൂക്കില്‍ 22 ക്യാമ്പുകളിലായി 349 കുടുംബങ്ങളിലായി 1160 പേരുണ്ട്.
