പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ച ഏഴ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ലൈസന്‍സികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന താലൂക്ക് /റേഷന്‍ കട നമ്പര്‍ /പഞ്ചായത്ത് /വില്ലജ് /സ്ഥലം -വിഭാഗം എന്നിവ താഴെ കാണിച്ചിരിക്കും പ്രകാരമാണ്. റോട്ടേഷന്‍ ചാര്‍ട്ട് പ്രകാരം പട്ടികവര്‍ഗ വിഭാഗത്തിനു ഒഴിവ് നീക്കി വെയ്ക്കുകയും എന്നാല്‍ ആ വാര്‍ഡില്‍  പട്ടികവര്‍ഗ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടി പട്ടികവര്‍ഗ ഒഴിവ് ക്യാരി ഫോര്‍വേഡ് ചെയ്ത് പിന്നീട് ജില്ലയിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ പട്ടിക വര്‍ഗ ജനസംഖ്യ ആകെ ജനസംഖ്യയുടെ  ഒരു ശതമാനത്തില്‍ അധികരിക്കുകയാണെങ്കില്‍ അവിടെ ഉണ്ടാകുന്ന ഒഴിവിലേക്ക് ക്യാരി ഫോര്‍വേഡ് ചെയ്ത ഒഴിവ് പരിഗണിക്കും.

താലൂക്ക്, റേഷന്‍ കട നം, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം എന്ന ക്രമത്തില്‍.
അടൂര്‍, 14(43), അടൂര്‍ മുന്‍സിപ്പാലിറ്റി, അടൂര്‍, അടൂര്‍, 5, അടൂര്‍, എസ് സി (പട്ടികജാതി ). തിരുവല്ല, 137, നിരണം, പുളിക്കീഴ്, കടപ്ര, 2, നിരണം വടക്കും ഭാഗം, (പിഡബ്യൂഡി ഭിന്നശേഷി). കോഴഞ്ചേരി, 84, കോഴഞ്ചേരി, ഇലന്തൂര്‍, കോഴഞ്ചേരി, 4, ചീങ്കയില്‍ മുക്ക്, എസ് സി (പട്ടികജാതി). കോന്നി, 13, കോന്നി, കോന്നി, ഐരവണ്‍, 7, പയ്യനാമണ്‍, പി ഡബ്യൂ ഡി (ഭിന്നശേഷി). തിരുവല്ല, 104, പെരിങ്ങര, പുളിക്കീഴ്, പെരിങ്ങര, 2, മേപ്രാല്‍, പി ഡബ്യൂ ഡി (ഭിന്നശേഷി). റാന്നി, 68, റാന്നി പഴവങ്ങാടി, റാന്നി, ചേത്തക്കല്‍, 2, ചേത്തക്കല്‍, എസ് സി (പട്ടികജാതി ). മല്ലപ്പള്ളി, 34, എഴുമറ്റൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, എഴുമറ്റൂര്‍, പി ഡബ്യൂ ഡി (ഭിന്നശേഷി).

നിര്‍ദ്ദിഷ്ട ഫോറത്തില്‍ അല്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍കൊള്ളിച്ചിട്ടില്ലാത്തതും നിശ്ചിത തീയതിക്കകം ലഭിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്—സൈറ്റിലും (www.civilsupplieskerala.gov.in ) അതാത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. അവസാന തീയതി: സെപ്റ്റംബര്‍ 22, വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2 222 612.