ക്രിസ്ത്യൻ, മുസ്ലീം, സിക്ക്, പാഴ്സി, ബുദ്ധ, ജൈന, സമുദായങ്ങളിൽ പെട്ട പതിനഞ്ചിനും 55 വയസിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ സ്വയം തൊഴിൽ വായ്പ നൽകുന്നു. ആറ് മുതൽ എട്ട് ശതമാനം വരെ പലിശനിരക്കിൽ 30 ലക്ഷം രൂപ വരെയാണ് നൽകുക. ജാമ്യ വ്യവസ്ഥയിലാണ് വായ്പ. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കോട്ടയം ഈരയിൽകടവിലുള്ള പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലാ ഓഫീസിനെ സമീപിക്കുക. ഫോൺ: 0481 2303925, 2565704
