ഒക്‌സിടോസിന്‍ എന്ന മരുന്നിന്റെ ദുരുപയോഗം തടയുന്നതിന് ഓക്‌സിടോസിന്‍ അടങ്ങുന്ന ഫോര്‍മുലേഷനുകളുടെ സ്വകാര്യ മേഖലയിലെ ഉത്പാദനവും, ഇറക്കുമതിയും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. കര്‍ണ്ണാടകയിലെ Karnataka antibiotics & Pharmaceuticals Ltd, Bangalore എന്ന പൊതുമേഖലാ സ്ഥാപനത്തിനു മാത്രമാണ് ഓക്‌സിടോസിന്‍ എന്ന മരുന്നിന്റെ ഉത്പാദനവും, വിതരണവും അനുവദിച്ചിരിക്കുന്നത്. 2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഈ മരുന്ന് രജിസ്റ്റേഡ് ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും മാത്രമാണ് ഉപയോഗാനുമതിയുള്ളത്. ചില്ലറ മരുന്നു വ്യാപാരികള്‍ക്ക് ഇത് വിലക്കാനാവില്ല.