സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഊർജ്ജരസംരക്ഷണ അവാർഡിനെക്കുറിച്ച് സ്ഥാപനങ്ങൾ / വ്യവസായങ്ങൾ എന്നിവർക്ക് അറിവ് പകരുന്നതിനായി എനർജി  മാനേജ്‌മെന്റ് സെന്റർ ദ്വിദ്വിന സെൻസിറ്റൈസേഷൻ പരിപാടി ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഊർജ്ജസംരക്ഷണ അവാർഡ് കരസ്ഥമാക്കിയ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, അവാർഡിനർഹമായ മാതൃകകൾ പരിപാടിയിൽ അവതരിപ്പിച്ചു. 26,27 തീയതികളിലായി ഇ. എം. സി. യിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ആദ്യദിവസം വ്യവസായങ്ങളിലെ ഊർജ്ജകാര്യക്ഷമതയും രണ്ടാം ദിവസം കെട്ടിടങ്ങളിലെ ഊർജ്ജയകാര്യക്ഷമതയുമാണ് ചർച്ച ചെയ്യുന്നത്. മുൻവർഷങ്ങളിലെ അവാർഡ് ജേതാക്കളായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, മിൽമ, പാലക്കാട് ഡയറി, നിറ്റജലാറ്റിൻ ഇന്ത്യ ലിമിറ്റഡ്, ഇൻഡേൻ ബോട്ട് ലിംഗ് പ്‌ളാന്റ് എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അവരുടെ സ്ഥാപനങ്ങളിൽ ഊർജ്ജകാര്യക്ഷമത ഉയർത്തുന്നതിനായി ചെയ്ത കാര്യങ്ങൾ അവതരിപ്പിച്ചു. കേരളത്തിലെ ബി. ഇ. ഇ.. അക്രഡിറ്റഡ് ഓഡിറ്റർമാരുടെ സഹായത്തോടുകൂടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ്  ഈ പരിപാടി നടത്തുന്നത്.  തിരുവനന്തപുരത്ത് ഓട്ടോട്രാക്ഷൻസ് എന്ന സ്ഥാപനവുമായി ചേർന്നാണ്  പരിപാടി.

ഇന്നു നടന്ന പരിപാടിയിൽ കാട്ടാക്കട എം. എൽ. എ. ഐ. ബി സതീഷ് അദ്ധ്യക്ഷത വഹിച്ചു.   വികസന അജണ്ടകളിൽ ഊർജ്ജകാര്യക്ഷമതയും കാർബാൺ ന്യൂട്രാലിറ്റിയും  പോലുള്ള വിഷയങ്ങൾക്ക്  മുൻതൂക്കം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ സ്വാഗതം പറഞ്ഞു. ഓട്ടൊട്രാക്ഷൻസ് പ്രതിനിധി  ബി. വി. സുരേഷ് ബാബു  നന്ദി പറഞ്ഞു.