എയര്‍ഫോഴ്സിന്റെ ഒരു ഹെലികോപ്ടര്‍ അപ്പര്‍കുട്ടനാട്ടില്‍ ഇന്നു രാവിലെ മുതല്‍ ഭക്ഷണ വിതരണം നടത്തിവരുന്നു. ഭക്ഷണം വിതരണം ചെയ്തതിനു ശേഷം കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നുണ്ട്. ഇതിനു പുറമേ കൊച്ചിയില്‍ നിന്നും ഒഎന്‍ജിസിയുടെ ഒരു ഹെലികോപ്ടര്‍ കൂടി ഭക്ഷണ വിതരണത്തിനായി എത്തുന്നുണ്ട്. അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമാകുന്നുണ്ട്.
