തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി ( പ്രി-പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക്) കോഴ്‌സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിന്റിംഗ് ടെക്‌നോളജി) തസ്തികയിലേക്ക് രണ്ട് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്തംബർ മൂന്നിനു രാവിലെ 10ന് കോളജിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ: www.cpt.ac.in. യോഗ്യത: കെ.ജി.റ്റി.ഇ പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ.