കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദര്ശന വിപണന മേള സെപ്തംബർ 1 (വ്യാഴം) കല്പ്പറ്റ നഗരസഭ ചെയര്മാന് കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും. കളക്‌ട്രേറ്റില് രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില് ജില്ലാ കളക്ടര് എ.ഗീത ജില്ലാ വ്യവസായകേന്ദ്രം ജനറല് മാനേജര് ലിസിയാമ്മ സാമുവലിന് നല്കി ആദ്യ വില്പ്പന നടത്തും. ജില്ലാ/ താലൂക്ക് കേന്ദ്രങ്ങളില് സെപ്തംബര് 3 വരെയാണ് മൊബൈല് കൈത്തറി വസ്ത്ര വിപണന മേള നടക്കുക. വയനാട്, കോഴിക്കോട്, കണ്ണൂര് ജില്ലകളിലെ കൈത്തറി നെയ്ത്ത് സംഘങ്ങളുടെയും ഹാന്ടെക്‌സിന്റേയും സാരികള്, ബെഡ് ഷീറ്റുകള്, ഷര്ട്ടിംഗ്, സ്യൂട്ടിംഗ്, ചുരിദാര് മെറ്റീരിയല് കസവു സാരികള്, ധോത്തികള് തുടങ്ങിയ കൈത്തറി വസ്ത്രങ്ങള് 20 ശതമാനം ഗവണ്മെന്റ് റിബേറ്റോടെ മേളയില് ലഭിക്കും. ഹാന്ടെക്‌സ് തുണിത്തരങ്ങള്ക്ക് സര്ക്കാര് അര്ദ്ധ സര്ക്കാര് ജീവനക്കാര്ക്ക് ക്രെഡിറ്റ് സൗകര്യമുണ്ടാകും.