ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായും മറ്റും യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് സെപ്തംബര്‍ 15 വരെ നീട്ടി. ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പ് ഉളളതിനാലും ചുരുങ്ങിയ സമയത്തിനുളളില്‍ അതിശക്തമായി മഴ പെയ്യുന്നത് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനുമുളള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നതും കണക്കിലെടുത്താണ് നിരോധന കാലയളവ് ദീര്‍ഘിപ്പിച്ചത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുളള മണ്ണ് നീക്കം ചെയ്യുന്നതിനും ഉത്തരവ് ബാധകമാകില്ല.