അക്കാദമിക മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങളെ ആദരിക്കുന്നതിനും പ്രവര്‍ത്തനാനു ഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ ‘വിനിമയം’ ഏകദിന അക്കാദമിക് സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശശി പ്രഭ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി മൂന്ന് തവണ നൂറ് ശതമാനം വിജയം കൈവരിച്ച ജില്ലയിലെ 26 വിദ്യാലയങ്ങളാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവാസ്ഥയുടെ കാരണങ്ങള്‍ വിശകലനം ചെയ്യുക, മികച്ച രീതിയില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാര്‍ സംഘടിപ്പി ച്ചത്. ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.കെ അബ്ബാസ് അലി വിഷയാവതരണം നടത്തി. പൊതു വിദ്യഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് സെമിനാറിന്റെ മോഡറേറ്ററായി. വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജി.വി.എച്ച്.എസ് ബീനാച്ചി, ഡബ്ല്യു.എം.ഒ മുട്ടില്‍, പൂമല സെന്റ് റോസല്ലാസ് സ്പീച്ച് ആന്റ് ഹിയറിങ്, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍, വേലിയമ്പം ദേവിവിലാസം വി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങള്‍ തങ്ങളുടെ അക്കാദമിക് അനുഭവങ്ങള്‍ സെമിനാറില്‍ പങ്കുവെച്ചു. ഡയറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.സതീഷ് കുമാര്‍, എച്ച്.എം. ഫോറം കണ്‍വീനര്‍ പി.വി മൊയ്തു, ഡി.ഇ.ഒ കെ.സുനില്‍കുമാര്‍, എസ്.എസ്.കെ ഡി.പി.സി വി. അനില്‍കുമാര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ സജി, ഡയറ്റ് ലക്ചറര്‍ ഡോ. ടി.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.ഇ ഒമാര്‍, പ്രധാനധ്യാപകര്‍, ഡയറ്റ് അധ്യാപകര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു