മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും, എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ക്ഷേത്ര വിഹിതം, കുടിശ്ശിക എന്നിവ സ്വീകരിക്കുന്നതിന് സെപ്റ്റംബര്‍ 5 ന് രാവിലെ 11 മുതല്‍ വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ക്യാമ്പ് നടക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോഴിക്കോട്, തലശ്ശേരി ഡിവിഷനിലുള്ള ജില്ലയിലെ മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള വിഹിതം അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി ക്ഷേത്രജീവനക്കാര്‍ക്ക് മെമ്പര്‍ഷിപ്പിനുള്ള പൂരിപ്പിച്ച അപേക്ഷ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും, ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം ക്യാമ്പില്‍ സ്വീകരിക്കും. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം.
