കോട്ടയം: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിച്ച് ചലച്ചിത്ര നടൻ വിജയരാഘവനും കുടുംബവും. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന യജ്ഞത്തിലാണ് വിജയരാഘവനും കുടുംബവും പങ്കാളികളായത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒളശ്ശയിലെ വീട്ടിലെത്തി വോട്ടർ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. തെരഞ്ഞെടുപ്പ് വകുപ്പ് ഉദ്യോഗസ്ഥരായ റ്റി. പ്രശാന്ത്, ആർ. പ്രദീപ് കുമാർ, രാജേഷ് ജി. നായർ, ബിനു ഫ്രാൻസിസ്, ബി.എൽ.ഒ. എം.പി. ജയമണി എന്നിവർ പങ്കെടുത്തു.
