കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ തീറ്റപ്പുൽകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 20 രൂപ രജിസ്ട്രേഷൻ ഫീസിനൊപ്പം ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയും ഹാജരാക്കണം. പരിശീലനാർഥികൾക്ക് യാത്രാക്കൂലിയായി 100 രൂപയും പ്രതിദിനബത്ത 150 രൂപയും ബാങ്ക് അക്കൗണ്ടിൽ നൽകും.