കോട്ടയം: കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ കുട്ടികളിൽ 2021-2022 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽസി./ടി.എച്ച്.എസ്.എൽ.സി /പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകാൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ 80 ശതമാനവും പ്ലസ്ടു/വി.എച്ച്.എസ്.ഇ. പരീക്ഷയിൽ 90 ശതമാനവും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 20നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ നൽകണം. അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 30നകം ചീഫ് ഓഫീസിൽ നൽകണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും നാഗമ്പടത്തുള്ള കേരള കർഷകതൊഴിലാളിക്ഷേമനിധി ബോർഡ് കോട്ടയം ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷാഫോം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭിക്കും.