കനത്ത മഴയിലും പ്രളയത്തിലുമായി സംസ്ഥാനത്തെ റോഡുകള്‍ക്ക് വ്യാപക നാശമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4441 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. പാലങ്ങള്‍ക്കും കേടുപാടുണ്ട്. 221 പാലങ്ങളാണ് പ്രളയത്തില്‍ പെട്ടത്. 59 പാലം ഇപ്പോഴും വെള്ളത്തിലാണ്.
ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന നടപടിയുണ്ടാവും. റെയില്‍ ഗതാഗതം യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ അവര്‍ അറിയിച്ചു. സംസ്ഥാനത്തെ റോഡ് സാധാരണ നിലയിലാക്കാനാവുമെന്ന് പി. ഡബ്‌ള്യുഡിയും ദേശീയപാത അതോറിറ്റിയുമായുള്ള യോഗത്തില്‍ അവര്‍ വ്യക്തമാക്കി. കെ. എസ്. ആര്‍. ടി. സി ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.