മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം
നിലവില്‍ എത്ര സഹായം ലഭിച്ചാലും മതിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ സഹായത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന നിലയില്‍ അയയ്ക്കുന്നതാവും സൗകര്യപ്രദം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ക്രോഡീകരിക്കുന്നത്. അവര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള സാധനങ്ങളാണ് ലഭ്യമാക്കേണ്ടത്.