സംസ്ഥാനത്ത് റോഡ് യാത്ര ഏറെക്കുറെ സാധ്യമായതോടെ മൂന്ന് നാല് ദിവസമായി കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി അടിയന്തിര നടപടി സ്വീകരിക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും എ.ടി.ഒ/ഡി.ടി.ഒ മാര്‍ ഞായറാഴ്ച രാത്രിയിലും ഉണ്ടെന്ന് ചീഫ് ഓഫീസ് ഉറപ്പാക്കും. ആവശ്യത്തിന് ജീവനക്കാരെ യുദ്ധകാലാടിസ്ഥാനത്തില്‍ വിളിച്ച് വരുത്തി എല്ലാ ജില്ലാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുകയും ചെയ്യും. ഡിപ്പോകളിലെ സര്‍വീസ് വിവരം ഗതാഗതമന്ത്രിയുടെ ഓഫീസ് മോണിറ്റര്‍ ചെയ്യും. അതിനായി സര്‍വീസ് അയച്ചതിന്റെ വിവരങ്ങള്‍ ജീവനക്കാരുടെ ഹാജര്‍ എന്നിവ 9447061522 എന്ന നമ്പറില്‍ യൂണിറ്റ് ഓഫീസര്‍മാര്‍ അറിയിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
