മാനന്തവാടി: പിലാക്കാവ് ജനവാസ കേന്ദ്രത്തില്‍ ഭൂമിക്ക് വിള്ളലുണ്ടായത് പരിഭ്രാന്തി പടര്‍ത്തി. പിലാക്കാവ് ടൗണിനോട് ചേര്‍ന്നുള്ള കുന്നിലാണ് നൂറ് മീറ്ററോളം നീളത്തില്‍ വിള്ളല്‍ രൂപപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് പുല്ലരിയാന്‍ പോയവരാണ് ഭൂമിക്ക് വിള്ളല്‍ കണ്ട സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുത്തിയത്. കുന്നിന്റെ താഴ്ഭാഗത്ത് മണ്ണിടിച്ചിലും ചില വീടുകളുടെയും കെട്ടിടങ്ങളുടെയും തറ ഭാഗത്ത് നിന്ന് വന്‍ തോതില്‍ ഉറവയും രൂപപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി. പ്രദേശത്തെ നൂറിലധികം കുടുംങ്ങളോട് വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.