റേഷന്‍ കടകള്‍ നാളെ (സെപ്തംബര്‍ 4) പ്രവര്‍ത്തിക്കും
ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ റേഷന്‍ കടകളും നാളെ (സെപ്തംബര്‍ 4, ഞായര്‍) തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഐ.ടി.ഐ പ്രവേശനം
ബേപ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ 2022 അധ്യയന വര്‍ഷത്തെ പ്രവേശനം സെപ്റ്റംബര്‍ 5ന് രാവിലെ 10 മണിക്ക് നടക്കും. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, നിശ്ചിത ഫീസ് സഹിതം രക്ഷിതാക്കളോടൊപ്പം ബേപ്പൂര്‍, നടുവട്ടം ഈസ്റ്റിലുള്ള ഐടിഐയില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക്: 0495-2415040. itibeypore@gmail.com.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കമ്മിറ്റി പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എലിവേറ്റര്‍ എന്‍ജിനീയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക വിശദ വിവരങ്ങള്‍ക്ക്: 9048922617.
ഐ.ടി.ഐ പ്രവേശനം
കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐ യിലെ വിവിധ ട്രേഡുകളില്‍ പ്രവേശനത്തിന് വേണ്ടി അപേക്ഷിച്ചിട്ടുള്ള 235നും 259നും ഇടയില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് ലഭിച്ച എല്ലാ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളും ടി.സി തുടങ്ങിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം സെപ്തംബര്‍ അഞ്ചിന് രാവിലെ 8 മണിക്ക് ഐ.ടി.ഐയില്‍ എത്തിച്ചേരണം. ഫോണ്‍- 0495 2377016, 9947454618, 9495863857.
മരം ലേലം
കോഴിക്കോട് സിറ്റി ഡി.എച്ച്ക്യൂവില്‍ മുറിച്ചിട്ട മരം സെപ്തംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് മാലൂര്‍കുന്ന് ഡി എച്ച് ക്യുവില്‍ വെച്ച് ലേലം ചെയ്യും. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 10 മുതല്‍ 10.45 വരെ മാലൂര്‍കുന്ന് ഡി എച്ച്.ക്യുവില്‍ വച്ച് സ്വീകരിക്കും.
ഓട്ടോറിക്ഷ മീറ്ററുകളുടെ പരിശോധന ക്യാമ്പ്
2022 സെപ്റ്റംബര്‍ 30 ന് മുദ്രാ കാലാവധി അവസാനിക്കുന്ന 2022 സിസി ഓട്ടോറിക്ഷ മീറ്ററുകളുടെ പുനപരിശോധന ക്യാമ്പ് സെപ്റ്റംബര്‍ 17,20,24,30 തീയതികളില്‍ ചേവരമ്പലം മുണ്ടിക്കല്‍ താഴം ബൈപ്പാസില്‍ ഐ.എം.ജി താഴത്ത് വെച്ച് നടത്തും. ഫോണ്‍-0495 2374203.