വയനാട്: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ ഭവനങ്ങളിലേക്ക് മടങ്ങുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേനയാണ് വിതരണം ചെയ്യുന്നത്. ആഗസ്ത് 22, 24, 25, 26, 27, 27 തീയതികള്‍ അവധിയായതിനാല്‍ എ.ടി.എമ്മുകളില്‍ പണം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.