കൃഷിക്കൊപ്പം കളമശ്ശേരി സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ ആനപ്പിള്ളി പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കം. കൃഷിഭവൻ്റെ നിയന്ത്രണത്തിലുള്ള ആലങ്ങാട് കാർഷിക കർമ്മ സേനയാണ് കൃഷി ചെയ്യുന്നത്.

കളമശ്ശേരി നിയോജക മണ്ഡലത്തിലെ എം എൽ.എയും കയർ നിയമ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.രാജീവ് നടപ്പിലാക്കുന്ന പദ്ധതിയാണ് കൃഷിക്ക് ഒപ്പം കളമശ്ശേരി. ഞാറുനടീൽ ഉത്സവം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പിള്ളി, കെ.വി രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം സുനി സജീവൻ, നീറിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോളി പൊള്ളയിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.യു. പ്രസാദ്, ബാങ്ക് സെക്രട്ടറി കവിതാ ജോഷി, ബാങ്ക് ഭരണസമിതി അംഗം ഷിറാസ് ബാബു, കൃഷി അസിസ്റ്റൻ്റ് എസ്.കെ. ഷിനു, ആലങ്ങാട് കാർഷിക കർമ്മസേന സെക്രട്ടറി കെ.എം. വൈശാഖ്, എൻ. എസ്. ധനീഷ്, എസ്.ആർ. രാജേഷ്, വി.കെ. മജീഷ്, കെ.വി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.