ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സെപ്റ്റംബര്‍ 17, 18, 24, 25 തീയതികളില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍) സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കും. വോട്ടര്‍മാര്‍ക്ക് ആധാര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡുകളുമായി ക്യാമ്പുകളിലെത്തി വോട്ടര്‍പട്ടികയില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാം. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലായ www.nvsp.in, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ്, ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം.
