സ്വച്ഛ് ഭാരത് മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വച്ഛതാ ലീഗിന്റെ ഭാഗമായുള്ള സ്വച്ഛ അമൃത് മഹോത്സവത്തിന് സുൽത്താൻ ബത്തേരി നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. ലിഷ , ഷാമില ജുനൈസ്, കെ. റഷീദ്, ടോം ജോസ്, സാലി പൗലോസ്, സെക്രട്ടറി എൻ.കെ അലി അസ്ഹർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ് സന്തോഷ് കുമാർ , ജെ ഏച്ച് ഐ മാരായ പി.എസ് സവിത , വി.കെ സജീവ് , യൂത്ത് കോ ർഡിനേറ്റർ ലിജോ ജോണി, ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ അനൂപ് തുടങ്ങിയവർ സംസാരിച്ചു.
നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി മണിച്ചിറയും പരിസരവും വൃത്തിയാക്കുകയും സ്വച്ചതാ റാലി സംഘടിപ്പിക്കുകയും ചെയ്തു. നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയ യുവജന സംഘടനാ പ്രതിനിധികൾ , ഹരിത കർമ്മ സേനാംഗങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവൃത്തിയിൽ പങ്കെടുത്തു,