വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ റിട്ടയേര്‍ഡ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി, കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി ഏകദിന കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മീനങ്ങാടി മില്‍ക്ക് പ്രൊഡ്യുസേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ വെറ്ററിനറി സര്‍വകലാശാല അക്കാദമിക്ക് ഗവേഷണ ഡയറക്ടര്‍ ഡോ. സി. ലത ഉദ്ഘാടനം ചെയ്തു. ഡോ. പി.ഐ ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡോ. പി.ജി ബേബി, ഡോ. കെ.എന്‍ അരവിന്ദഘോഷ് എന്നിവര്‍ വിഷയാവതരണം നടത്തി. ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, ഡോ. സി.ബി ദേവാനന്ദ്, കെ.ബി മാത്യു, പി.പി ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
