ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷാ പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ വി.കെ. ഷാജി പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് പ്രൊഫണല്‍ & എക് സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍. അജിത്ത് ജോണ്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.അശോകന്‍, സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ആലിക്കോയ, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.കെ. മുജീബ് എന്നിവര്‍ സംസാരിച്ചു.
