ആലപ്പുഴ: ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവര്‍ ഹെലികോപ്ടര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് സ്പെഷ്യല്‍ ഓഫീസര്‍ പി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലും മന്ത്രിമാര്‍ പങ്കെടുത്തു.
