സൈക്കിള്‍ യാത്ര സുരക്ഷിതമാക്കാന്‍ രാത്രികാലങ്ങളില്‍ സൈക്കിള്‍ സവാരി നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബ്ബന്ധമായും റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കുകയും മദ്ധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സൈക്കിള്‍ യാത്രികര്‍ ഹെല്‍മറ്റ്, റിഫ്‌ളക്റ്റീവ് ജാക്കറ്റ് എന്നിവ നിര്‍ബ്ബന്ധമായും ധരിക്കണം. അമിത വേഗതയില്‍ സൈക്കിള്‍ സവാരി നടത്താതിരിക്കുകയും സൈക്കിള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.