താത്ക്കാലിക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 26 ന്  രാവിലെ 11.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍  എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനും  ഡെന്റല്‍ ഹൈജിനിസ്റ്റ് തസ്തികയില്‍ ഡിപ്ലോമയും കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷ നുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

താത്ക്കാലിക നിയമനം

മാനന്തവാടിയില്‍ പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക്  ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഡിഗ്രി വിത്ത് പി.ജി.ഡി.സി.എ/സി.സി.എ എന്നിവയും ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഡിഗ്രിയും ആറ് മാസം കാലാവധിയില്‍ കുറയാത്ത വേര്‍ഡ് പ്രൊസസ്സിംഗ് കംമ്പ്യൂട്ടര്‍ കോഴ്സുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 26 ന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 245484.