ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ് ടൂറിസം കേന്ദ്രം ശുചിയാക്കലും ടൂറിസം ബോധവത്ക്കരണ റാലിയും സംഘടിപ്പിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, ടൂറിസം ക്ലബ്, കുഞ്ചിത്തണ്ണി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സാന്‍ജോ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ് ടൂറിസം കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ ശുചീകരണ പരിപാടി രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ.് സതി ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തേക്കിന്‍കാനം അരുവി റിസോര്‍ട്ട് അങ്കണത്തില്‍ നിന്നും രാജാക്കാട് ശ്രീനാരായണപുരം ടൂറിസം കേന്ദ്രത്തിലേക്ക് നടത്തിയ ടൂറിസം ബോധവത്ക്കരണ റാലി രാജാക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ അനൂപ് സി. നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബെന്നി പാലക്കാട്ട്, പുഷ്പലത സോമന്‍, പി.ജി. സുകുമാരന്‍, സാന്‍ജോ കോളേജ് എന്‍.എസ്.എസ് കോ ഓഡിനേറ്റര്‍മാരായ എം.എ. അനീഷ്‌കുമാര്‍, ടി.എസ.് അഞ്ജന, കുഞ്ചിത്തണ്ണി സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് കെ.എന്‍ രാജു, എന്‍.എസ്.എസ് കോ ഓഡിനേറ്റര്‍മാരായ ഇഷ തമ്പുരു, വി.വി. ദീപ്തി, എസ്.കെ ബിന്ദു, എസ്. ജീമോള്‍, രാജാക്കാട് എസ്.ഐ വി.പി വില്‍സന്‍, ടൂറിസം സെന്റര്‍ മാനേജര്‍ സി.ജി. മധു, ടൂറിസം സെന്റര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
