പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തി. 395 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ 64 മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചതായി കണ്ടെത്തി. ഇവയെല്ലാം പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായി 58,593 രൂപയും ഈടാക്കി. 12 കാര്‍ഡുടമകള്‍ക്ക് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില അടയ്ക്കുവാന്‍ നോട്ടീസ് നല്‍കി. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 04936 202273 നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. അറിയിക്കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.