ചിറക്കടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആൽത്തറ – ആലപ്പാട്ട് കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനവും നവീകരിച്ച അമ്പലം – ആൽത്തറ റോഡിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ 250 കുടുംബങ്ങൾക്ക് ജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ആദ്യ ഘട്ടമായി കുളം കുഴിക്കും. ഇതിനായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി.
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളിലൊന്നായ അമ്പലം – ആൽത്തറ റോഡ് അഞ്ച് ലക്ഷം രൂപയ്ക്ക് ഗ്രാമപഞ്ചായത്ത് പൂർത്തിയാക്കി. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്തംഗം എം. ജി. വിനോദ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, അമ്പിളി ശിവദാസ്, സി. ഗോപാലൻ, ലീന കൃഷ്ണകുമാർ, ഗുണഭോക്തൃ സമിതി ചെയർമാൻ പി. വി. ദാസ്, സമിതി കൺവീനർ അഹമ്മദ് ജബ്ബാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.