ഭിന്നശേഷി ക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കൈവല്യ പദ്ധതിയുടെ ഭാഗമായി കേരള പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഭിന്നശേഷി ക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നേരിട്ടെത്തിയോ 0481 2304608 എന്ന നമ്പര്‍ മുഖേനയോ seektm.emp.Ibr@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 14നകം രജിസ്റ്റര്‍ ചെയ്യണം.
