സംസ്ഥാന സർക്കാർ ‘ദി കേരള സ്റ്റേറ്റ് അലൈഡ് ആന്റ് ഹെൽത്ത് കെയർ കൗൺസിൽ’ രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആന്റ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ട് അനുസരിച്ചാണ് സംസ്ഥാനം ഈ കൗൺസിൽ രൂപീകരിച്ചത്. പാരാമെഡിക്കൽ കോഴ്സുകൾ ഈ കൗൺസിലിന് കീഴിൽ വരും. കോഴിക്കോട് മെഡിക്കൽ കോളേജ് എംഎൽടി അസോസിയേറ്റ് പ്രൊഫസർ എം. അബ്ദുന്നാസിർ ചെയർപേഴ്സണായ നാലംഗ കൗൺസിലാണ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.