കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ശാരീരിക വളര്‍ച്ചാ വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക ഒ.പി ആരംഭിച്ചു. പഞ്ചകര്‍മ്മ, ഫിസിയോ തെറാപ്പി യൂണിറ്റുകളുടെ സഹകരണത്തോടെ കുട്ടികളുടെ രോഗങ്ങളില്‍ വൈദഗ്ദ്യമുള്ള ഡോക്ടറുടെ സേവനം ലഭ്യമാണ്. ഒക്ടോബര്‍ 15 വരെ രജിസ്ട്രേഷന്‍ സൗകര്യം ലഭിക്കും.