ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ച ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. നായനാർ ബാലികാ സദനത്തിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ സമീർകിഷൻ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദീപ.കെ, നായനാര് ബാലികാ സദനം സൊസൈറ്റി സെക്രട്ടറി പ്രൊഫ.സി.കെ ഹരീന്ദ്രനാഥ്, നായനാർ സദനം പ്രിൻസിപ്പൽ പി തങ്കമണി, എ അഭിലാഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.