പ്രളയക്കെടുതികളില്‍ വലയുന്ന കേരളത്തിന് സമാശ്വാസവുമായി നാഗാലാന്‍റ് ഉപമുഖ്യമന്ത്രി യതുങ്കോ പട്ടന്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നാഗാലാന്‍റിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അദ്ദഹം അറിയിച്ചു. ഒരു കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. കേരളം എത്രയും വേഗം പൂര്‍വസ്ഥിതിയിലേക്ക് വരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തങ്ങളുടെ ആശംസ നാഗാലാന്‍റിന്‍റെ ഹൃദയത്തില്‍ നിന്നുമുളള വാക്കുകളായി സ്വീകരിക്കണമെന്നും കേരളത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗാലാന്‍റ് മണ്ണ്-ജലസംരക്ഷണ മന്ത്രി വി.കശിഹോ സംഗ്തം, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.