പ്രളയത്തിൽ നശിച്ച വീടുകൾ, സ്ഥപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ശുചിയാക്കി ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പു വരുത്തുന്നതിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കുമെ ന്ന് വകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചു. ഇതിനായി വാർഡ് തലത്തിൽ സ്ക്വാഡ് രൂപീകരിക്കുന്നതും ചുമതല സംബന്ധിച്ചും മാനദണ്ഡം പുറപ്പെടുവിച്ചു.
സെക്രട്ടേറിയറ്റിൽ പ്രത്യേക കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. 0471 2518886, 2335413, 9446487798, 9037167112, 9447646141 എന്നിവയാണ് കൺട്രോൾ റൂം നമ്പരുകൾ. മൃഗങ്ങളുടെ ജഡം മറവ് ചെയ്യുന്നതിനും വ്യക്തമായ മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുവരെ മൂവായിരം സ്ക്വാഡുകൾ ശുചീകരണത്തിനായി സംസ്ഥാനത്ത് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 25000ത്തിലധികം വീടുകളും പതിനായിരത്തോളം പൊതുസ്ഥാപനങ്ങളും അത്ര തന്നെ കിണറുകളും വൃത്തിയാക്കി. സ്ക്വാഡിൽ ഇലക്ട്രീഷ്യൻമാർ, പ്ളംബർമാർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം മൃഗങ്ങളുടെ ജഡം മറവു ചെയ്തു.
